Latest Updates

തൃശ്ശൂര്‍ അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മരണകാരണം വ്യക്തമാക്കേണ്ടതുണ്ടെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് വിശദമായ റിപ്പോര്‍ട്ട് തേടിയതായും മന്ത്രി അറിയിച്ചു. വാഴച്ചാല്‍ ഉന്നതിയിലെ സതീഷ്, അംബിക എന്നിവര്‍ മൂന്നു ദിവസമായി കാട്ടിനകത്തു കുടില്‍ കെട്ടി തേന്‍ ശേഖരത്തിലേര്പ്പെട്ടിരുന്നു. ഇവരെ കാണാനില്ലെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് സംശയാസ്പദമായി സതീഷിന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നീട്, അംബികയുടെ ശരീരം പൊലീസ് പുഴയില്‍ നിന്നും കണ്ടെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മരണകാരണം സ്ഥിരീകരിക്കാനായി പോസ്റ്റുമോര്‍ട്ടത്തിന് വേണ്ട ഒരുക്കങ്ങള്‍ നടത്തി കഴിഞ്ഞതായി വനം വകുപ്പ് അറിയിച്ചു. കാട്ടിനകത്ത് വനവിഭവങ്ങള്‍ ശേഖരിക്കാനായി താമസിച്ചിരുന്ന നാല് പേരാണ് കാട്ടാനയുടെ കാട്ടാനയ്ക്ക് മുന്നില്‍ അകപ്പെട്ടത്. മഞ്ഞക്കൊമ്പന്‍ എന്നറിയപ്പെടുന്ന മദപ്പാടുള്ള കാട്ടാനയാണ് ആക്രമിച്ചത്. സതീശനെ ആക്രമിച്ചപ്പോള്‍ മറ്റു മൂന്നു പേരും വെള്ളത്തിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം.

Get Newsletter

Advertisement

PREVIOUS Choice